Popular Posts

Powered By Blogger

Indiae

Indiae: India's search engine

Wednesday, July 28, 2010

വീയെസ്സും യുക്തിവാദികളും മറ്റു ചിലരും- ൨

Posted by Venu K.M

 പോപ്പുലര്‍ ഫ്രന്റ്‌ ന്റെ പേരില്‍ മുഖ്യമന്ത്രി ആരോപിക്കുന്നത് അവര്‍ നിയമവിരുധ്ധമായി നിഗൂധമായ പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്ന് മാത്രമല്ല.
എന്താണ് അവരുടെ ലക്‌ഷ്യം എന്നത് സംബന്ധിച്ചു തന്റെ പക്കല്‍ ഉണ്ടെന്നവകാശാപ്പെടുന്ന തെളിവുകളുടെ
കൂട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് എല്ലാം നിയമ വിരുധ്ധമോ, ഭരണഘടനാ വിരുധ്ധമോ, ക്രിമിനല്‍ നിയമ പ്രകാരം കുറ്റകരമോ ആയ പ്രവൃത്തികള്‍ ആയിരുന്നില്ല.

ഇതുതന്നെയാണ് ലവ് ജെഹാദ് പ്രചാരനത്ത്തിലും ഉണ്ടായിരുന്നത്. ഹിന്ദുക്കളായ മാതാപിതാക്കള്‍ അവരുടെ പെണ്മക്കളെ മുസ്‌ലിം യുവാക്കളുടെ പ്രേമവലയത്ത്തില്‍ പെടുന്നതില്‍നിന്നു നല്ലപോലെ കാക്കണമെന്ന് ചില ഹിന്ദു സമുദായ സംഘടനകളും പത്രങ്ങളും ഉള്ബോധിപപിക്കുകപോലും ഉണ്ടായി (മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദു യുവതികളുമായി പ്രേമബന്ധത്തില്‍ ആകുന്നതും വിവാഹിതരാകുന്നതും രാജ്യത്തിനു തന്നെ ഭീഷണിയുണ്ടാക്കുമെന്നു പറഞ്ഞാണ് കര്‍ണ്ണാടക ഹൈക്കോടതി പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടായ വിവാഹബന്ധത്തില്‍ ഇടപെട്ടത്)

ഭൂരിപക്ഷം 'ആക്കുന്ന' വിദ്യകള്‍ എന്താവാനാണ് സാധ്യത ?

൧. ഇസ്ലാമിനെക്കുരിച്ച്ചു മതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ആളുകളെ കൂട്ടത്തോടെ മത പരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുക.
പക്ഷെ ഇത് ഒരു പരിധിക്കപ്പുറം ഒരു തരത്തിലും സാധ്യമല്ലെന്ന് ഉറപ്പായും പറയാം.

൨. ധാരാളം പണം നല്‍കിയാല്‍ കുറച്ച്ച്ചുപെരെങ്കിലും മതപരിവര്ത്തനതിനു തയ്യാറാകുമെന്ന് സങ്കല്‍പ്പിക്കുക.
എന്നാലും ഒരു പരിധിയില്ലേ?

൩. പ്രേമിച്ചു / പ്രേമം നടിച്ച്ചു-
തികഞ്ഞ മത തീവ്രവാദികള്‍ക്ക് എത്ര ഹിന്ദു പെണ്‍കുട്ടികളെ ആകര്ഷിക്കാനാവും? നിയമാനുസൃതം വിവാഹം കഴിച്ചാല്‍ തന്നെ എത്ര പേരെ
'ഭൂരിപക്ഷമാക്കാം'?

൪. വാള്‍മുനയില്‍ മതം മാറ്റം?
ചിലപ്പോള്‍ പണ്ട് അങ്ങനെ നടന്നിട്ടുണ്ടായിരിക്കാം
ഇക്കാലത്ത്‌ നിയമമൊക്കെയുണ്ട്; അതിനാല്‍ തികച്ചും അസാധ്യം;


൫. ജനന നിയന്ത്രണം ഒഴിവാക്കല്‍?
അഭ്യശ്തവവിദ്യരായ മലയാളി മുസ്‌ലിംകള്‍ ക്ക് അങ്ങനെയൊരു നയം ഉള്ളതായി എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

നാലാമത്തെ മാര്‍ഗമോഴികെ ഒന്നും തന്നെ അപകടകരമോ നിയമാവിരുധ്ധമോ അല്ലെന്നു സാധാരണ ഗതിയില്‍ മനസ്സിലാകുമ്പോള്‍, മുസ്ലിംകള്‍ ഭൂരിപക്ഷമാകുന്നത് എന്തോ വലിയ അപകടം ആണെന്ന ചിന്തയും ഭീതിയും അരക്ഷിതബോധവും ആണ് കൃത്രിമമായി ഉണ്ടാക്കുന്നത്‌. അതാണ്‌ ഫാസ്സിസ്ടുകളുടെ പഴയ പ്രചാരണത്തെ ഭീകരതയ്ക്കെതിരായ (ന്യായമായ) ulkkandhtayude രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍
സംഭവിക്കുന്നത്‌!

No comments:

Post a Comment

Search This Blog

Labels

  • 08
  • 08
  • 08

Blog Archive